ദേശീയ വ്യാപാര ദിനാചരണം.വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ മുതിർന്ന വ്യാപാരികളെയും വിദ്യാർത്ഥികളെയും ആദരിച്ചു

വലപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനാചരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
രാവിലെ 9.45-ന് വലപ്പാട് യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ പതാക ഉയർത്തി. തുടർന്ന് ചേർന്ന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ആർ.എ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീരാജ് സ്വാഗതം ആശംസിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, പഴയകാല വ്യാപാരികളെയും മുൻ പ്രസിഡന്റുമാരെയും ആദരിക്കൽ, പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവയുടെ ഉദ്ഘാടനവും വ്യാപാര ദിന സന്ദേശവും യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ നിർവ്വഹിച്ചു.
മുതിർന്ന വ്യാപാരികളുടെയും മുൻ ഭാരവാഹികളുടെയും വസതി സന്ദർശിച്ച് സംഘടനയുടെ സ്വന്തം ബ്രാൻഡായ ‘വിന്റർഫീൽ’ ഓണക്കോടിയും മെമൻ്റോ നൽകിയും ആദരിച്ചു. മുൻ പ്രസിഡന്റുമാരായ പരമേശ്വരൻ കരിപ്പാടത്ത്, കൊച്ചുദേവസ്സി പി.എഫ്., മുതിർന്ന വ്യാപാരികളായ ജോസഫ് ഇ.ആർ., സുകുമാരൻ കെ.കെ., ഷൗക്കത്തലി വി.കെ., ആനന്ദൻ പി.എസ്., മുഹമ്മദാലി പി.എ., വിൻസെന്റ് കെ.ജെ., ആൻ്റണി ടി.പി. എന്നിവരെയും മുൻ ഓഫീസ് സ്റ്റാഫ് ടി.വി. ശിവരാമനെയും ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഫാത്തിമ നസ്രി, നാസിയ എം.ആർ. എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
യൂണിറ്റ് വൈസ് പ്രസിഡന്റ് ബഷീറുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി.



