ഗ്രാമ വാർത്ത.

ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം: പ്രതി അറസ്റ്റിൽ

വെള്ളികുളങ്ങര: ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൻകുന്ന് സ്വദേശിയായ പുത്തൻവീട്ടിൽ ഗിരീഷ് (26 വയസ്സ്) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച (09.08.2026) പുലർച്ചെ 12.45-നും രാവിലെ ഏഴുമണിക്കും ഇടയിലാണ് സംഭവം. ചെമ്പൻകുന്ന് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് അതിക്രമിച്ചു കയറിയ പ്രതി, ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നും തുടർന്ന് അടച്ചിട്ടിരുന്ന തിടപ്പള്ളിയുടെ വാതിൽ തുറന്ന് അവിടെ പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചിരുന്ന പണവും ഉൾപ്പെടെ ആകെ 3,000 രൂപയോളമാണ് മോഷ്ടിച്ചത്.

ഗിരീഷിനെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷെബാബ് കെ.കെ., ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ വെൽസ് കെ.ടി., സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close