ഗ്രാമ വാർത്ത.
നാളെ കർക്കിടക വാവ് ..

കര്‍ക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്ക്കിടകവാവായി ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിനം പിതൃകര്‍മ്മങ്ങള്‍ക്ക് അനുയോജ്യം.
നഷ്ട്ടപ്പെട്ട സ്നേഹത്തിന്റെയും കടമകളുടേയും ഓർമ്മപ്പെടുത്തലാണ് പിതൃ തർപ്പണം എന്ന പുണ്യ കർമ്മം എന്ന് വിശ്വസിച്ചുപോരുന്നു.
നമ്മളെ നമ്മളാക്കി മാറ്റി ഈ മണ്ണിൽ നിന്നും മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമിക്കുവാനും മനസ്സിനെ അവർക്ക് മാത്രമായി സമർപ്പിക്കാനും ഒരു പിതൃതർപ്പണം കൂടി…
നഷ്ട്ടപ്പെട്ടതിന് ശേഷം പ്രിയപ്പെട്ടവർക്കായി നീക്കി വെക്കുന്ന സമയത്തെക്കാൾ വിലയേറിയതാണ്, അവർ ജീവിച്ചിരിക്കുമ്പോൾ അവർക്കായി അവരോടൊപ്പം നമ്മൾ പങ്കിടുന്ന സമയം. അത് മറക്കാതിരിക്കുക..



