ഗ്രാമ വാർത്ത.
കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃബലി തർപ്പണം നടത്തി.

കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃബലി തർപ്പണം നടത്തി.
ക്ഷേത്രം മേൽശാന്തി പ്രശോഭിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ബലി തർപ്പണ ക്രിയകൾ നടന്നത്
ശ്രേയസ് ,ആദി എന്നിവർ സഹ ശാന്തിമാരായി
ക്ഷേത്രം ഭാരവാഹികളായ ബൈജുചന്ദ്രൻ ,ചന്ദ്രശേഖരൻ ,സി.കെ. രാമു, പ്രേംകുമാർ, കെ.ആർ.സത്യൻ, ശിവപ്രകാശൻ, വിശ്വംഭരൻ പ്രദീപ്, മാതൃസമിതി അംഗങ്ങളായ ലതപ്രദീപ്, ഷീജശിവൻ, രാജിശ്രീധരൻ,സജ്നി ആനന്ദൻ ,ഭവാനിചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
അനേകം പേർ ബലിതർപ്പണം നടത്തി സായൂജ്യമടഞ്ഞു



