ഗ്രാമ വാർത്ത.

പ്രതിഷേധമാർച്ചും – ധർണ്ണയും നടത്തി.

പുത്തൻപീടിക: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം 3, 4 വാർഡു കമ്മറ്റികളുടെ നേതൃത്വത്തിൽ തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുക, റോഡിൽ അപകടങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ആഞ്ഞിലപ്പടി ബസ്സ് സ്റ്റോപ്പിലെ തകർന്ന കലുങ്ക് പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് മാർച്ചും, ധർണ്ണയും നടത്തി. വാളമുക്ക് സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ആഞ്ഞിലപ്പടി ബസ് സ്റ്റോപ്പിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ ധർണ്ണ കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസി ഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ലാസർ.കെ.എ, പോൾ പുലിക്കോട്ടിൽ, അലി സഗീർ, പ്രമോദ് കണിമംഗലത്ത്, സജീവൻ ഞാറ്റുവെട്ടി, നിസാർ കുമ്മം കണ്ടത്ത്, മാധവൻ നായർ, ഉഷ ഉണ്ണികൃഷ്ണൻ, റഷീദ് ഇ.എച്ച്, ഷിബി ത സലീഷ് എന്നിവർ പ്രസംഗിച്ചു. ജഗദീശ് രാജ് വാളമുക്ക്, ജോസഫ് വെള്ളാട്ടുകര, സക്കീന റസാഖ്, വിൻസെന്റ് കുണ്ടു കുളങ്ങര,അസീസ്, ശിവജി കൈപ്പിള്ളി, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, സലീഷ് കരിപ്പാറ, ബാബു.സി.എ എന്നിവർ നേതൃത്വം നൽകി. കലുങ്ക് പണിക്ക് ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ PWD ഓഫീസ് ഉപരോധ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യോഗം പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close