ഗ്രാമ വാർത്ത.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു.

വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആ റൂട്ടിലെ തീവണ്ടി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടം സംഭവിച്ചത്. തീവണ്ടിയുടെ എൻജിനടിയിലാണ് രണ്ട് ആനകളും കുടുങ്ങിക്കിടക്കുന്നത് എന്നാണ് സ്ഥലത്തെത്തിയവർ നൽകുന്ന വിവരം. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും എൻജിനടിയിൽ കുടുങ്ങിക്കിടക്കുന്ന ആനകളെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

