ഗ്രാമ വാർത്ത.ചരമം
ബൈക്കിടിച്ച് പരുക്കേറ്റയാൾ മരിച്ചു.

ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ ഇന്നുച്ചയ്ക്ക് ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ ആൾ മരിച്ചു. ചളിങ്ങാട് പള്ളിനട സ്വദേശി മാമ്പറമ്പത്ത് സുനിൽകുമാർ (51) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം വൈകിട്ടോടെയാണ് മരിച്ചത്.



