സ്വാതന്ത്ര്യസമര സേനാനിയുടെ മകൾക്ക് നാട്ടിക ശ്രീനാരായണ കോളേജ് എൻഎസ്എസ് ആദരവ്.

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് ക്രോപ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സി റ്റി അനിത രാവിലെ 9 മണിക്ക് പതാക ഉയർത്തി. ജീവിക്കുക ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. എൻസിസി ഓഫീസർ ക്യാപ്റ്റൻ കെ എസ് ലത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ബി ബബിത, പി എ വിഷ്ണു
തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ശേഷം സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മാറാട്ട് ഗോവിന്ദൻ മാസ്റ്ററുടെ മകൾ ഉഷ സുന്ദരനെ സ്വഭവനത്തിൽ വച്ച് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരും വാളന്റിയർമാരും ചേർന്ന് ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ ഗോവിന്ദൻ മാസ്റ്റർ വഹിച്ച നിസ്തുലമായ പങ്ക് നാട്ടികയുടെ വിദ്യാഭ്യാസ,സാമൂഹിക രംഗത്ത് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഉഷാസുന്ദരൻ അഭിപ്രായപ്പെട്ടു.



