ഗ്രാമ വാർത്ത.
നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓ പ്പറേറ്റീവ് സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

തൃപ്രയാർ: നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓ പ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 80- മത് സ്വാതന്ത്ര്യ ദിനം വിപുലമായി വിവിധങ്ങളായ പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു.സംഘം പ്രസിഡണ്ട് അനിൽ പുളിക്കൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി രാഖി കെ. ആർ സംഘം വൈസ് പ്രസിഡണ്ട് വിമൽ കുമാർ, ഡയറക്ടർമാരായ ലിജി നിധിൻ,പി.സി. മണികണ്ഠൻ,സി.എസ്. മണികണ്ഠൻ, സീന ഉണ്ണികൃഷ്ണൻ,ഭാസ്കരൻഅന്തിക്കാട്,സിബിന്ദുലേഖ, നീതി വില്ലേജ് മാനേജർ നൈജി ജോയ് എന്നിവർ പങ്കെടുത്തു.പായസ വിതരണവും ലഡു വിതരണവും നടന്നു.


