ഗ്രാമ വാർത്ത.
നിറപ്പൊലിമ വിളവെടുപ്പ് ഉദ്ഘാടനം

തളിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി വാർഡ് രണ്ടിലെ ഹരിതതീരം ജെ.എൽ.ജി ഗ്രൂപ്പ് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു . ചടങ്ങിൽ സി ഡി എസ്. ചെയർപേഴ്സൺ ഹണി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.ഡി.എസ് മെമ്പർ സുമിത അധ്യക്ഷത വഹിച്ചു.അഗ്രിCRP സ്മിത സ്വാഗതം പറഞ്ഞു ചടങ്ങിൽ ജെ.എൽ.ജി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഒരുക്കിയ പൂകൃഷി നാടിന്റെ കാർഷിക-സാമ്പത്തിക മുന്നേറ്റത്തിനും സ്വയംതൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും മാതൃകയായി.


