ഗ്രാമ വാർത്ത.

മെമ്പർ ആൻഡ് കെയർ പദ്ധതി വാർഡിലെ കുടുബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത്‌ നാലാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പി എം സിദ്ദിഖിന്റെ മെമ്പർ ആൻഡ് കെയർ പദ്ധതി പ്രകാരം നാലാം വാർഡിലെ 175 കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.കിറ്റുകളുടെ വിതരണ ഉദ്ഘാടനം മുൻ എം പി യും AICC സെക്രട്ടറി കൂടിയായ ടി എൻ പ്രതാപൻ നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു മുഖ്യ അഥിതി ആയിരിന്നു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ ദിലീപ് കുമാർ,നാട്ടിക ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി ആർ വിജയൻ ,സി ഡി എസ് മെമ്പർ ഗീതാഞ്ജലി തിലകൻ ,പ്രസാദ് വെള്ളാഞ്ചേരി എന്നിവർ സംസാരിച്ചു. സുബ്രമുണ്യൻ മന്ത്ര ,ഹംസ കണ്ണാംകുളം ,പുഷ്‌പ്പാങ്ങധൻ ഞായക്കാട്ട് ,വിശ്വനാഥൻ കൊടപ്പുള്ളി ,ജയരാമൻ അന്ടെഴത്ത്‌ ,കണ്ണൻ അന്തിക്കാട്ട് ,സരോജിനി പേരോത്ത് ,ശ്രീദേവി സദാനന്ദൻ ,സുഷമ പ്രസാദ് ,സത്യഭാമ രാമൻ ,കാഞ്ചന ജയൻ ,രമണി കൃഷ്‌ണൻ ,പ്രമിള പൂക്കാട്ട് ,സുലൈഖ പോക്കാകില്ലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. നാനൂറോളം വിലയുള്ള 175 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close