ഗ്രാമ വാർത്ത.
പെരിഞ്ഞനത്ത് വ്യാപാരിയുടെ ഒന്നേമുക്കാൽ പവൻ മാല കവർന്നു.

പെരിഞ്ഞനത്ത് പലചരക്ക് കടയിൽ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തിയ സംഘം വ്യാപാരിയുടെ കഴുത്തിലെ ഒന്നേമുക്കാൽ പവന്റെ മാല കവർന്ന് കടന്നുകളഞ്ഞു. പെരിഞ്ഞനം വെസ്റ്റ് സ്മാരകം സ്കൂളിന് തെക്ക് പലചരക്ക് കടയിലാണ് സംഭവം. മൂന്നാംകൂട്ട് ജ്യോതിയുടെ മാലയാണ് കവർന്നത്.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സ്കൂട്ടറിലെത്തിയ രണ്ട് പേർ കടയിലെത്തിയത്. സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തിയ ഇവർ ജ്യോതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.



