ഗ്രാമ വാർത്ത.
പടിഞ്ഞാറേ നടയിലെ ദീപസ്തംഭം നവീകരിച്ച് സമർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ ഗോപുരനടയിലെ നവീകരിച്ച ദീപസ്തംഭ സമർപ്പണം നടന്നു. ഇനി പുതുശോഭയിൽ തിരികൾ തെളിയും. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ദീപസ്തംഭം നവീകരിച്ച് വഴിപാടായി സമർപ്പിച്ച ഭക്തനും കുടുംബാംഗങ്ങളും , ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഏഴുപതിറ്റാണ്ടുകൾ ക്കു മുൻപ് സ്ഥാപിച്ച ദീപസ്തംഭം കാലപ്പഴക്കത്താൽ കരിപിടിച്ച് മങ്ങി ശോഭ കെട്ടതിനാലാണ് നവീകരിച്ചത്. 1949 സെപ്റ്റം ബർ അഞ്ചിന് ഗുരുവായൂരിലെ പി .ആർ. നമ്പ്യാർ വഴി പാടായി സമർപ്പിച്ച താണ് പടിഞ്ഞാറേനടയിലെ ദീപസ്തംഭം. എറണാകുളം സ്വദേശിയായ ഭക്ത നാണ് ദീപസ്തംഭം നവീകരിച്ച് വഴിപാടായി സമർപ്പിച്ചത്..



