ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഭരണി കാഴ്ചകളുടെ ഫോട്ടോ പ്രദർശനം നടത്തി.

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഭരണി കാഴ്ചകളുടെ ഫോട്ടോ പ്രദർശനം നടത്തി.
കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാൻ സ്‌ക്വയർ പോലീസ് മൈതാനത്ത് നടത്തിയ സൗജന്യ ഫോട്ടോ പ്രദർശനം കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കെ. ആർ. സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി സുരേഷ് കണ്ണൻ സ്വാഗതം പറഞ്ഞു എ കെ പി എ ജില്ല ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, ജില്ല കമ്മറ്റിയംഗം മോഹനൻ കിഴക്കുമ്പുറത്ത് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ എ എസ് ജയപ്രസാദ് നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല 2026 ഭരണികാഴ്ചകൾ എന്ന വിഷയത്തിൽ സംസ്ഥാന തല ജനകീയ ഫോട്ടോഗ്രാഫി മത്സരം നടത്തിയിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഫോട്ടോഗ്രാഫർമാർ മത്സരത്തിന് ഫോട്ടോ അയച്ചിരുന്നു.
അതിൽ ഫസ്റ്റ്, സെക്കൻ്റ്, തേർഡ് അവാർഡ് ലഭിച്ചവർക്ക് ക്യാഷും മൊമൻ്റോയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി
അവാർഡ് ലഭിച്ച പടങ്ങളും മത്സരത്തിന് അയച്ച് കിട്ടിയ മികച്ച 200 ഓളം ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്
അജിത്ഗോപാൽ , പോൾ റോപ്സൺ, രഞ്ചിത്ത്, സന്ദീപ്, രാജേഷ് ,പ്രസൂൺ ,പ്രദീപ്, മധു ലയച്ചിത്ര , വി.വി. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലെ 10 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന ഫോട്ടോ പ്രദർശനം സൗജന്യമാണ്.



