കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി .

KSSPU തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവനിൽ നടന്ന ഓണാഘോഷ പരിപാടികൾ നാട്ടിക MLA ഗീത ഗോപി ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്നും വിരമിച്ചുവെങ്കിലും നാട്ടിക നിയോജക മണ്ഡലത്തിന്റെ പ്രത്യേകിച്ച് തീരദേശ മേഖലയുടെ സമഗ്ര വികസനം പരിപാടികളിൽ സർവീസ് പെൻഷൻകാരുടെ പൂർണ്ണ പിന്തുണ അഭ്യർത്ഥിച്ചു. എല്ലാവർക്കും ഓണാശംസകൾ നേർന്നു. KSSPU ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫസർ എം.വി.മധു അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥികളായി KSSPU ജില്ലാ പ്രസിഡൻ്റ് ഇ.വി.ദശരഥൻ മാസ്റ്റർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി മേജൊ ബ്രൈറ്റ് ടീച്ചർ , ബ്ലോക്ക് സെക്രട്ടറി ബി.എൻ.ജയാനന്ദൻ, വൈസ് പ്രസിഡണ്ട് കെ.എം.വിമല ടീച്ചർ, ബ്ലോക്ക് ട്രഷറർ സുരേഷ്കുമാർ N A P, ജോയിൻ്റ് സെക്രട്ടറി യൂണിറ്റ് സെക്രട്ടറിമാരായ ഹരിദാസ് ടി.കെ, ലോഹിതാക്ഷൻ എൻ.കെ, പ്രസന്ന ടീച്ചർ, കെ.എസ്.അജിതകുമാർ,ടി.എം.സി.രാജൻ എന്നിവർ പ്രസംഗിച്ചു.
പൂക്കളമത്സരം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി ,കവിത തുടങ്ങിയ പരിപാടികൾ നടത്തി.
എം.വി.മോഹനൻ, പി.ആർ.രഘുനാഥ് മാസ്റ്റർ,സഡോ.സുഭാഷിണി മഹാദേവൻ , മേരി ടീച്ചർ, ഗിരിജ ടീച്ചർ, ജോളി വിജയൻ, എം.വി.ബാബു, എം.വി.ജയപ്രകാശൻ, ജലാൽ ,എൻ.ആർ.പ്രകാശൻ തുടങ്ങിയവർ ഓണാഘോഷം പരിപാടികൾക്ക് നേതൃത്വം നൽകി.



