ഗ്രാമ വാർത്ത.
എനിക്ക് തീരെ താല്പര്യം ഉണ്ടായിട്ട് അല്ല സാറെ, എനിക്ക് ഒറ്റക്ക് നോക്കാൻ പറ്റാഞ്ഞിട്ട് ആണ്. ഇവിടെ അമ്മക്ക് സന്തോഷം കിട്ടും നല്ല സ്ഥാപനം ആണ് ഇത്.

പത്തനാപുരം ഗാന്ധിഭവനിൽ അമ്മയെ കൊണ്ട് ചെന്ന് ആക്കാൻ പോയ ഒരു മകൻ പൊട്ടി കരഞ്ഞു പറഞ്ഞ കാര്യം ആണ് ഇത്.
അദ്ദേഹത്തിന് അമ്മയുടെ കൂടെ തന്നെ നിൽക്കണം എന്ന അതിയായ മോഹം ഉണ്ടെങ്കിലും വാർദ്ധഖ്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ അമ്മയ്ക്ക് ഉള്ളത് കൊണ്ട് അമ്മയെ നോക്കാൻ സാധിക്കാത്ത ഒരു അവസ്ഥ വന്നു.
അങ്ങനെ അദ്ദേഹം അമ്മയെ ഗാന്ധി ഭവനിൽ എൽപ്പിക്കാം എന്ന് തീരുമാനിച്ചത്.
“എന്റെ അമ്മയെ എനിക്ക് വേണ്ടാത്തത് കൊണ്ട് അല്ല. അത്പോലെ നോക്കാൻ പറ്റാത്തത് കൊണ്ട് ആണ് “
അദ്ദേഹം കരയുന്നത് കാണുമ്പോ നമ്മൾ എല്ലാവരും നമ്മുടെ അമ്മയെ ഓർത്തു പോവും. നമ്മുടെ കാര്യങ്ങൾ ഓർത്തു പോവും. ഇത്പോലെ എത്ര എത്ര അമ്മമാർ അവിടെ ഉണ്ടാവും.
പക്ഷെ ഒരിക്കലും ആ മനുഷ്യനെ കുറ്റം പറയുന്നില്ല. അമ്മയെ നോക്കാൻ പറ്റുന്ന കാലം പൊന്ന് പോലെ നോക്കിയല്ലോ ❤️❤️❤️❤️❤️



