ഉത്സവംഓണംഗ്രാമ വാർത്ത.

തൃപ്രയാർ ജലോത്സവം ഇന്ന്.

തൃപ്രയാർ : ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന തൃപ്രയാർ ജലോത്സവം ഇന്ന് തിരുവോണ നാളിൽ നടക്കും. ഉച്ചക്ക് 2 ന് ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുൻവശം കിഴക്കേ നട സരയൂതീരത്ത് മന്ത്രി ഒ.ജെ ജനീഷ് വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്യും. ജലഘോഷ യാത്ര ഗീതാ ഗോപി എം.എൽ .എ ഫ്ലാഗ് ഓഫ് ചെയ്യും. രണ്ട് ഗ്രേഡുകളിലായിട്ടാണ് മത്സരം നടക്കുക. ഇരുട്ടുകുത്തി , ചുരുളൻ വിഭാഗത്തിൽ പെടുന്ന വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഏ. ഗ്രേഡിൽ 7വള്ളങ്ങളും, ബി ഗ്രേഡിൽ 12 വള്ളങ്ങളും മത്സരിക്കും. എം എൽ എ മാരായ സി. രവീന്ദ്രനാഥ്, കെ.കെ വത്സരാജ് , പ്രമുഖ വ്യവസായി സി.പി സാലിഹ്,ഏ.യു രഘു രാമപ്പണിക്കർ, കെ.കെ വിഷ്‌ണു ഭാരതീയ സ്വാമി എന്നിവർ മുഖ്യാതിഥികളാവും. പ്രമുഖ വ്യവസായി ബിജു പുളിക്കൽ, യുവ സംരംഭക സി.എസ് ശ്രീലക്ഷമി എന്നിവരെ ആദരിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇരുകരകളുടെയും സംയുക്ത നേതൃത്വത്തിലാണ് ജലോത്സവം അരങ്ങേറുന്നത് . ജലോത്സവം പൂർണ്ണമായും ഇൻഷൂർ ചെയ്തതായി സംഘാടക സമിതി ഭാരവാഹികളായ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിനു , ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് , ബെന്നി തട്ടിൽ, ആൻ്റോ തൊറയൻ, സി.ജെ റോബിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close