ഗ്രാമ വാർത്ത.
തൃപ്രയാർ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു.

തൃപ്രയാർ : ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്നും തീയും പുകയും ഉയർന്നു. (ആഗസ്റ്റ് 31) രാത്രി 10.45 ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവം കണ്ട് ഓടിക്കൂടിയ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.



