ഗ്രാമ വാർത്ത.

പ്രകൃതി സംരക്ഷണ സന്ദേശവുമായി അയാൻ ബാനർജി.

നാട്ടിക ഈസ്റ്റ്‌ യു പി സ്കൂളിൽ പശ്ചിമബംഗാൾ സ്വദേശി അയാൻ ബാനർജി ( വളണ്ടിയർ ഓഫ് ദി ഇയർ അവാർഡ് പതിനെട്ടാം വയസ്സിൽ നേടിയ വ്യക്തി)സ്കൂൾ അസംബ്ലിയിൽ ആദരിച്ച യോഗത്തിൽ അധ്യക്ഷസ്ഥാനം ശ്രീമതി വിൻസി വേണുവും( എം പി ടി എ പ്രസിഡണ്ട് )ബൈജു മാസ്റ്റർ ( സ്റ്റാഫ് സെക്രട്ടറി) സ്വാഗതം പറഞ്ഞു. അദ്ദേഹത്തെ എം. ആർ.രാഗി ടീച്ചർ ( ഹെഡ്മിസ്ട്രസ്) പൊന്നാട അണിയിച്ച് ആദരിച്ചു. അയാൻ ബാനർജി കുട്ടികളുടെ സംസാരിച്ചു. പശ്ചിമബംഗാളിൽ നിന്ന് ഗുജറാത്തിലേക്ക് വി ഷേപ്പിൽ പദയാത്ര നടത്തുന്നതിനെക്കുറിച്ചും കരുണ പദയാത്ര യാത്രയെക്കുറിച്ചും സംസാരിച്ചു.പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷങ്ങളെക്കുറിച്ചും ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തി.
വിദ്യാർത്ഥികൾ “മരം സംരക്ഷിക്കൂ, പ്രകൃതിയെ സ്നേഹിക്കൂ”, “പ്ലാസ്റ്റിക് ഒഴിവാക്കൂ, പരിസ്ഥിതിയെ സംരക്ഷിച്ച് .പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്ന് കുട്ടികൾക്ക് സന്ദേശംനൽകി.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന സന്ദേശം ബാലൻ ആപ്പറമ്പത്ത് ( സാമൂഹ്യപ്രവർത്തകൻ ) സുരേഷ് വൈദ്യൻ, സാവിത്രി ബാലൻ, സജീഷ് എം എസ് പരിപാടിയിലൂടെ നൽകി. യോഗത്തിന് കെ. എ സജുടീച്ചർ നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close