ഗ്രാമ വാർത്ത.വിദ്യാഭ്യാസം
വിദ്യാർത്ഥികളുമായി ‘കോഫി വിത്ത് എസ്.എച്ച്.ഒ’ സംഘടിപ്പിച്ചു മൈ പോലീസ് സ്റ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ‘കോഫി വിത്ത് എസ്.എച്ച്.ഒ’ പരിപാടി വലപ്പാട് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുമായി ‘കോഫി വിത്ത് എസ്.എച്ച്.ഒ’ സംഘടിപ്പിച്ചു മൈ പോലീസ് സ്റ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ‘കോഫി വിത്ത് എസ്.എച്ച്.ഒ’ പരിപാടി വലപ്പാട് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ട് പോലീസ് പ്രവർത്തനങ്ങളെക്കുറിച്ചും മൈ പോലീസ് സ്റ്റേഷൻ പ്രോജക്ടിനെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. എസ്.എച്ച്.ഒ. മൗഷ്മി സി.ആർ. നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ നൂർദീൻ, സിവിൽ പോലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.എസ്.എൻ. കോളേജ് നാട്ടിക, ഐ.എച്ച്.ആർ.ഡി. കോളേജ് വലപ്പാട്, ലെമർ പബ്ലിക് സ്കൂൾ തൃപ്രയാർ എന്നിവിടങ്ങളിൽ നിന്നായി 40ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.



