ഗ്രാമ വാർത്ത.
അദ്യാത്മിക സമിതി അബുദാഭിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസ വൃക്ഷം പ്രകൃതി സമക്ഷം എന്ന പരിപാടിയുടെ ഭാഗമായി തൃപ്രയാർ ബീച്ച് വേദവ്യാസ ആക്കാദമിയിൽ വെച്ച് കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

അദ്യാത്മിക സമിതി അബുദാഭിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസ വൃക്ഷം പ്രകൃതി സമക്ഷം എന്ന പരിപാടിയുടെ ഭാഗമായി തൃപ്രയാർ ബീച്ച് വേദവ്യാസ ആക്കാദമിയിൽ വെച്ച് കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രവാസിയായ. സൂരജ് കുന്നത്തു പുരയിൽ അധ്യക്ഷത വഹിച്ചു. വൃക്ഷ തൈ വിതരണോദ്ഘാടനം വലപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജിഷ സജീഷ് നിർവഹിച്ചു. ജയറാം വളവത്ത്, സുനിൽ കുന്നത്ത്പുരയിൽ എന്നിവർ സംസാരിച്ചു. കളരി അധ്യാപകനായ ധനേഷ്, മെമ്പർ ജിഷ സജീഷ് എന്നിവർ ചേർന്ന് ആദ്യ തൈ നടൽ ചടങ്ങ് നടത്തി.



