കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഹൈവേ സുരക്ഷ യോഗം സംഘടിപ്പിച്ചു.

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈവേയിൽ അപകടങ്ങളും അപകട മരണങ്ങളും അധികരിച്ച സാഹചര്യത്തിൽ ഹൈവേ സുരക്ഷ യോഗം കാളമുറി നോബിൾ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.യോഗം കൈപ്പമംഗലം MLA ശ്രീ. കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ കെ സക്കരിയ സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ മണി ഉല്ലാസ്, അൻസ മോൾ കയ്പമംഗലം സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, എസ് ഐ ജയകുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരികൾ, ഡ്രൈവർമാർ, ആംബുലൻസ് പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, തീരദേശ വികസന സമിതി തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ചർച്ചയിൽ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപെടുത്തി.നിർദേശങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രി, ജില്ലാ കളക്ടർ, NHAI, ശിവാലയ കമ്പനി എന്നിവർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.



