ഗ്രാമ വാർത്ത.
മൂന്നുപേരുടെ മര ണത്തിനിടയാക്കിയ വാഹനാപകടം, പ്രതി പിടിയിൽ.

കുറുക്കൻപാറയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിലെ മുഖ്യപ്രതി ഡ്രൈവർ ആർത്താറ്റ് സ്വദേശി ബെൻ (31) നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച് കാർ അലക്ഷ്യമായി ഓടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് അപകടമുണ്ടാക്കിയത്. ബൈക്കിൽ ഉണ്ടായിരുന്ന മൂന്ന് പേരും അപകടത്തെ തുടർന്ന് മരണപ്പെട്ടു. സംഭവശേഷം ഒളിവിൽ പോയ ബെൻ നെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട കാറിൽ ഉണ്ടായിരുന്ന മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



