മീലാദുൽ മുസ്ത്വഫ പ്രകീർത്തന സമ്മേളനം, പന്തലിനു കാൽനാട്ടി.

തളിക്കുളം: ഖൽബിൽ ഉണ്ട് എൻറെ മുത്ത് നബി എന്ന പ്രമേയത്തിൽ ദാറുൽ മുസ്തഫ അൽ ഹിന്ദ് തളിക്കുളം ആചരിച്ചുവരുന്ന മീലാദ് ക്യാമ്പയിൻ സമാപനം കുറിച്ചുകൊണ്ട് സെപ്റ്റംബർ 13 ഞായറാഴ്ച നടക്കുന്ന മീലാദുൽ മുസ്ത്വഫ പ്രകീർത്തന സമ്മേളനത്തിനുള്ള വിശാലമായ പന്തലിന് കാൽനാട്ടൽ കർമ്മം. സയ്യിദ് റഫീഖ് തങ്ങൾ തളിക്കുളം, അബ്ദുല്ലത്തീഫ് അഹ്സനി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രകീർത്തന സമ്മേളനത്തിനു മുന്നോടിയായി പതിനൊന്നാം തീയതി വൈകുന്നേരം വാഹന റാലിയും, പന്ത്രണ്ടാം തീയതി വൈകുന്നേരം സൈക്കിൾ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. പതിമൂന്നാം തീയതി രാവിലെ മുറ്റിച്ചൂർ മഖാം സിയാറത്തോടെ പ്രകീർത്തന സമ്മേളനത്തിന് തുടക്കമാവും. വൈകിട്ട് 4 30ന് ദഫ് സംഘങ്ങളുടെ അകമ്പടിയോടെ മീലാദ് സന്ദേശ റാലി നടക്കും. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന പ്രകീർത്തന സമ്മേളനത്തിൽ ഹാഫിള് സ്വാദിഖലി അൽ ഫാളിലി ബുർദക്ക് നേതൃത്വം നൽകും, പ്രകീർത്തന രാവിനു അലി ഉസ്താദ് മാറാട്, ഷുക്കൂർ ഇർഫാനി ചെമ്പരിക്ക,ഇബ്രാഹിം ഫാളിലി കല്ലൂർ, റബീഹ് മുഈനി കട്ടിപ്പാറ, ശമ്മാസ് കാന്തപുരം, മുർഷിദ് ഇളയൂർ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകും. സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും.



