ഗ്രാമ വാർത്ത.
ചാഴൂർ കോവിലകം കോൾ പടവ് കമ്മിറ്റി വാർഷിക പൊതുയോഗം നടന്നു.

ചാഴൂർ: കോവിലകം കോൾ പടവ് കമ്മിറ്റിയുടെ 2026 വർഷത്തെ വാർഷിക പൊതുയോഗം ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വർണ്ണാഭമായി നടന്നു. യോഗത്തിന്റെ ഉദ്ഘാടനം നാട്ടിക എം.എൽ.എ ഗീതാ ഗോപി നിർവ്വഹിച്ചു.ചടങ്ങിൽ അഡ്വ. ടി.ആർ. രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പടവ് കമ്മിറ്റി സെക്രട്ടറി വിനോദ് ടി.ബി, ട്രഷറർ ശങ്കരൻ കെ.ജി എന്നിവർ യോഗത്തിൽ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികൾ, പ്രദേശത്തെ നിരവധി കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭാവി കൃഷി രീതികളെക്കുറിച്ചും കർഷകർ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.



