ഗ്രാമ വാർത്ത.

കയ്‌പമംഗലത്ത് കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് അപകടം.

ദേശീയപാതയിൽ കയ്‌പമംഗലം ബോർഡ് സെന്ററിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്‌റ്റിലിടിച്ച് അപകടം, യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം, ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്‌റ്റിയറിംഗ് ഷാഫ്റ്റ് വേർപെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പരുക്കേറ്റ ഒരാളെ ചെന്ത്രാപ്പിന്നി അൽ ഇഖ്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close