ഗ്രാമ വാർത്ത.

ഗുരുവായൂരിൽ നാളെ 430-ലേറെ വിവാഹങ്ങൾ, കനത്ത തിരക്ക്, പ്രത്യേക ക്രമീകരണങ്ങൾ.

ഗുരുവായൂർ :ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബർ 13) ഗുരുവായൂരിൽ 430-ലേറെ വിവാഹങ്ങൾ ശീട്ടാക്കി. സ്പോട്ട് ബുക്കിംഗ് കൂടി വരുന്നതോടെ എണ്ണം ഇനിയും കൂടും.തിരക്ക് കണക്കിലെടുത്ത് ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി:- വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ ആരംഭിക്കും, താലികെട്ടിന് 6 മണ്ഡപങ്ങൾ സജ്ജമാക്കി.- കിഴക്കേ നട പൂർണമായും വൺവേ ആക്കും. വിവാഹ സംഘം ടോക്കൺ എടുത്ത് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കാത്തിരിക്കണം. ചടങ്ങ് കഴിഞ്ഞ് തെക്കേ നട വഴി മടങ്ങണം.- ഒരു വിവാഹത്തിന് ഫോട്ടോഗ്രാഫർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിനടുത്ത് പ്രവേശനമുള്ളൂ.- ദർശനത്തിന് പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ നാളെ ഉണ്ടാകില്ല.- ക്ഷേത്രത്തിനകത്തും പുറത്തും നഗരത്തിലും അധിക പോലീസിനെ വിന്യസിക്കും, 24 മണിക്കൂർ സിസിടിവി നിരീക്ഷണം ഉണ്ടാകും.- ഇന്നർ-ഔട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. ദേവസ്വം സ്കൂൾ മൈതാനങ്ങളിൽ പാർക്ക് ചെയ്യാം.സുഗമമായ ദർശനത്തിനും വിവാഹ ചടങ്ങുകൾക്കും ഭക്തരുടെ സഹകരണം വേണമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അഭ്യർത്ഥിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close