സാമൂഹ്യ സുരക്ഷ പെൻഷൻ എസി യുള്ള കുടുംബങ്ങളിലെ അപേക്ഷകർക്ക് പെൻഷൻ ലഭിക്കില്ല എന്ന മാനദണ്ഡത്തിൽ ബേദഗതി ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

തൃപ്പ്രയാർ- സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷിക്കുന്ന കുടുംബങ്ങളിൽ എസി (എയർ കണ്ടീഷൻ)വെച്ചിട്ടുണ്ടെങ്കിൽ ആ കുടുംബങ്ങളിലെ ആളുകൾക്ക് പെൻഷൻ ലഭിക്കില്ല എന്ന ഇപ്പോൾ നിലവിൽ ഉള്ള മാനദണ്ഡങ്ങളിൽ ബേധഗതി ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നാട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് കത്ത് നൽകി. നിലവിൽ എസി ഉള്ള കുടുംബങ്ങളിലെ അപേക്ഷകർക്ക് പെൻഷൻ കൊടുക്കാൻ പാടില്ല എന്ന് സർക്കാർ ഉത്തരവും മാനദണ്ഡവും നിലനിൽക്കുന്നുണ്ട്. എന്നാൽ മാനദണ്ഡ പ്രകാരം അർഹതപ്പെട്ട ഒട്ടനവധി കുടുംബങ്ങളിലെ ആളുകൾക്ക് പെൻഷൻ ലഭ്യമാകാതെ പോകുന്നു. ഒരുപാട് കുടുംബങ്ങളിൽ ക്യാൻസർ പോലെയുള്ളതും കീമോ ചെയ്യുന്നതും അടക്കം മാരക രോഗങ്ങൾ കിടപ്പിലായി കിടക്കുന്ന ഒരുപാട് പാവപ്പെട്ട കുടുംബങ്ങളിലെ ആളുകൾ ഉണ്ട്. ഈ കുടുംബങ്ങളിലെ രോഗികൾക്കെല്ലാം എസി യുടെ (എയർ കണ്ടീഷൻ)സഹായത്താൽ ജീവിച്ചു പോകേണ്ടതായി വരുന്ന രോഗികൾ ഉള്ള കുടുംബങ്ങൾ ഉണ്ട്. ഇതിൽ ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് എസി നൽകുന്നതും അവരുടെ ചികിത്സ തന്നെ നാട്ടുകാരുടെയും മറ്റു ജീവകാരുണ്ണ്യ സന്നദ്ധ സംഘടനയുടെയും സഹായത്താൽ ആണ് മുന്നോട്ട് പോകുന്നത്. ഈ കുടുംബങ്ങളിൽ ഉള്ള ആളുകൾ പെൻഷന് അപേക്ഷിച്ചാൽ നിലവിലെ പെൻഷൻ മാനദണ്ഡ പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് പെൻഷൻ അപേക്ഷകൾ നിരസിക്കേണ്ടി വരുകയും അർഹതപ്പെട്ടവർക്ക് പെൻഷൻ ലഭിക്കാതെ വരുന്ന അവസ്ഥയുമാണ്.ഇതെല്ലാം കാണിച്ചുകൊണ്ടാണ് നിലവിലുള്ള സാമൂഹ്യ സുരക്ഷ പെൻഷൻ മാനദണ്ഡത്തിൽ എസി ഉള്ള കുടുംബങ്ങളിലെ അപേക്ഷകർക്ക് പെൻഷൻ ലഭിക്കില്ല എന്ന മാനദണ്ഡത്തിൽ ബേധഗതി ചെയ്ത് അർഹതപ്പെട്ടവർക്ക് പെൻഷൻ ലഭിക്കാവുന്ന സാഹചര്യം ഉണ്ടാക്കി തരണമെന്ന് അഭ്യർഥിച്ചു കൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.



