ഗ്രാമ വാർത്ത.

കേരള എൻ ജി ഒ യൂണിയൻതൃശ്ശൂർതൃപ്രയാർ സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ നാട്ടിക ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.

കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെയും സർഗ്ഗവേദി കലാകായിക സമിതിയുടെയും നേതൃത്വത്തിൽ നടത്തിയസംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവം നാട്ടിക ശ്രീരാമ പോളിടെക്നിക്കിലാണ് സംഘടിപ്പിച്ചത്.9 വേദികളിലായി പുരുഷന്മാർക്കും വനിതകൾക്കുമായി 22 ഓളം മത്സരങ്ങളാണ് സംഘടിപ്പിച്ചത്.നാടക സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്യതു.കേരള എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ഒ പി ബിജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഹരിലാൽ,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സജീവ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ സിന്ധു, ഇ നന്ദകുമാർ,സർഗ്ഗവേദി കലാകായിക സമിതി കൺവീനർ പി സുനീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 12 ഏരിയ കേന്ദ്രീകരിച്ച് നടത്തിയ മത്സരത്തിൽ 57 പോയിൻ്റ് നേടി നാട്ടിക ഏരിയ കമ്മിറ്റി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മെഡിക്കൽ കോളേജ്, ഇരിങ്ങാലക്കുട ഏരിയകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കലാതിലകമായി നാട്ടിക പോളിടെക്നിക്കിലെ ശ്രുതിയും കലാപ്രതിഭയായി മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ഷിജു ഷെരീഫും തിരഞ്ഞെടുക്കപ്പെട്ടു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ വിജയികൾക്കുള്ള സമ്മാനം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close