നാട്ടികയിലെ ഫെയർ വാല്യൂ കുറക്കണമെന്ന് അവിശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നൽകി കോൺഗ്രസ്.

തൃപ്പ്രയാർ- നട്ടിക പഞ്ചായത്തിൽ നാട്ടിക വില്ലേജിനു കീഴിൽ രജിസ്റ്റാർ പരിധിയിൽ ഉള്ള സ്ഥലങ്ങളുടെ ഫെയർ വാല്യൂ കുറക്കണമെന്ന് ആവിശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് പി എം സിദ്ദിഖ് കത്ത് നൽകി. നിലവിൽ സമീപ പഞ്ചായത്തുകളെക്കാൾ ഫെയർ വാല്യൂ നാട്ടികയിൽ കൂടുതലാണ്. ഇത് സദ്ധാരണക്കാരായ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടാണ് ഉള്ളത്. സാധാരണക്കാരായ ആളുകൾ വീട് വെക്കുവാനായി ചെറിയ സ്ഥലങ്ങൾ വാങ്ങുമ്പോൾ ഫെയർ വാല്യൂ കൂടുതലായി നിലനിൽക്കുന്നതിനാൽ പേപ്പർ പൈസയും ഫീയുമടക്കം ഒരുപാട് പൈസ സാധാരണക്കാരായ ജനങ്ങൾക്ക് നഷ്ടപ്പെടുകയാണ്. ഇത് പരിഹരിക്കുന്നതിനായി ക്ലാസിഫിക്കേഷൻ നടത്തി മറ്റു പഞ്ചായത്തിലേത് പോലെ നാട്ടികയിലെയും ഫെയർ വാല്യൂ കുറച്ച് സാധാരണ നിലയിലുള്ള ഫെയർ വാല്യൂ ആക്കിത്തരണമെന്ന് അവിശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയത്.



