ഗ്രാമ വാർത്ത.
എടത്തിരുത്തിയിൽ കാർ മറിഞ്ഞ് രണ്ടു കുട്ടികൾക്ക് പരിക്ക്.

എടമുട്ടം – കാട്ടൂർ റോഡിൽ എടത്തിരുത്തി അയ്യൻപടിയിൽ കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഹിഷാൽ, സയാൻ എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്, ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. കാട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. റോഡരികിലെ. കൽവർട്ടിൽ തട്ടി കാർ മറിയുകയായിരുന്നുവെന്ന് പറയുന്നു.



