മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 150 പേർക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം തൃപ്രയാർ ലയൺസ് ക്ലബ് ഹാളിൽ വെച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ ശ്രീ അമൽ ടി പ്രേമൻ ഉദ്ഘാടനം ചെയ്തു.

തൃപ്രയാർ : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 150 പേർക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം തൃപ്രയാർ ലയൺസ് ക്ലബ് ഹാളിൽ വെച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ ശ്രീ അമൽ ടി പ്രേമൻ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ്, മൈബ്രോ ചീഫ് കംപ്ലൈൻസ് ഓഫീസർ നിതീഷ് ഇ എസ് , മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് ഷിനിത വി ഡി എന്നിവർ സംസാരിച്ചു. സമൂഹത്തിലെ അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകരാൻ ഈ പദ്ധതി സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മണപ്പുറം ഇൻഷുറൻസ് ആൻഡ് ബ്രോക്കഴ്സുമായി സഹകരിച്ചു കൊണ്ടാണ് ചികിത്സാ ധനസഹായ പദ്ധതി നടപ്പിലാക്കിയത്.



