ഗ്രാമ വാർത്ത.

എ.കെ.പി.എയുടെ 42-ാം സ്ഥാപകദിനം തൃപ്രയാർ യൂണിറ്റ് ആചരിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ നേതൃത്വത്തിൽ *42-ാം സ്ഥാപകദിനം* ആചരിച്ചു.തൃപ്രയാർ *ക്വീൻസ് സ്റ്റുഡിയോയ്ക്ക് മുമ്പിൽ രാവിലെ 8.30ന്* നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി *രാനീഷ് കെ. രാമൻ* സംഘടനയുടെ *ശുഭ്ര പതാക* ഉയർത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് *സുനിൽ ന്യൂലൈൻ* അധ്യക്ഷത വഹിച്ചു.വാടാനപ്പള്ളി മേഖല ഇൻഷുറൻസ് കോ-ഓർഡിനേറ്റർ *ഷാജഹാൻ എ.ഐ* എ.കെ.പി.എയുടെ സ്ഥാപക നേതാക്കളെയും മുൻകാല നേതാക്കളെയും സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരെയും അനുസ്മരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി.42-ാംസ്ഥാപക ദിനത്തിന്റെ ഭാഗമായി യൂണിറ്റിലെ വിവിധ സ്റ്റുഡിയോകളിലും പതാക ഉയർത്തി.സംഘനയുടെ *42 വർഷത്തെ പ്രവർത്തനത്തിന്റെയും കൂട്ടായ്മയുടെയും സേവനപാരമ്പര്യത്തിന്റെയും ഓർമ്മ പുതുക്കിക്കൊണ്ട്*, ഐക്യവും ശക്തിയും കൂടുതൽ ഊട്ടിയുറപ്പിക്കാനും മുൻകാല നേതാക്കളുടെ സേവനങ്ങളും സംഘടനാ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകാനുമുള്ള സന്ദേശത്തോടെയാണ് സ്ഥാപകദിനാചരണം സംഘടിപ്പിച്ചത്.യൂണിറ്റ് ജോയിന്റ് സെക്രട്ടറി *സനീബ്*, യൂണിറ്റ് അംഗങ്ങളായ *സുബൈർ* എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close