ഗ്രാമ വാർത്ത.
സ്കേറ്റിംഗ് ചാമ്പ്യനെ അനുമോദിച്ച് സർഗ്ഗ സംസ്കൃതി.

തൃപ്രയാർ : സർഗ്ഗ സംസ്കൃതി തൃപ്രയാറിന്റെ നേതൃത്വത്തിൽ സ്കേറ്റിംഗിൽ സബ് ജൂനിയർ വിഭാഗത്തിൽ ജില്ല ചാമ്പ്യനായ കൊച്ചു കൂട്ടുകാരൻ നഥേൽ കാർത്തികേയൻ. സി.ബി യെ അനുമോദിച്ചു. തൃപ്രയാറിൽ നടന്ന ചടങ്ങിൽ സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞില ഗിരി നഥേൽ കാർത്തികേയൻ. സി.ബി.യെ മൊമന്റോ നൽകി അനുമോദിച്ചു. സർഗ്ഗ സംസ്കൃതി ഭാരവാഹികളായ ആന്റോ തൊറയൻ, പോൾ ചിറ്റിലപ്പിള്ളി, സി.വി.ഗിരി,പി.എം. നജീബ് എന്നിവർ പ്രസംഗിച്ചു. ചാലക്കുടി നൈപുണ്യ കോളേജിൽ നടന്ന ജില്ല മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വിജയിയായത്, എറണാങ്കുളത്തു നടക്കുന്ന സംസ്ഥാന മത്സരത്തിനായി ഒരുങ്ങുകയാണ് ചേലങ്ങത്ത് ബിനീഷ് – നീതു ദമ്പതികളുടെ മകനും വലപ്പാട് ഭാരത് വിദ്യാമന്ദിർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്



