ഗ്രാമ വാർത്ത.
വാഹനാപകടം- മൂന്ന് പേർക്ക് പരിക്ക്.

പെരിഞ്ഞനം :*ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ഓട്ടോ സ്‌റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികൻ *ജോല്യരാജൻ,* ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർമാർമാരായ *രഘു, മണികണ്ഠൻ* എന്നിവർക്കാണ് പരുക്കേറ്റത്, ഇവരെ കയ്‌പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ഇന്നോവ കാറാണ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ടത്. ഓട്ടോസ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോ റിക്ഷകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.



