ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം
തളിക്കുളം ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം നിറച്ചാർത്ത് നടന്നു.

തളിക്കുളം ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം ‘നിറച്ചാർത്ത്’ നടന്നു. സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് സജീഷ് എം എസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആശ ടീച്ചർ സ്വാഗതം അറിയിച്ചു. ഹെഡ്മിസ്ട്രസ്സ് അബ്സത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു . വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഷിജി ടീച്ചർ, ആർട്സ് ക്ലബ് സെക്രട്ടറി നാജിത എന്നിവർ ആശംസകൾ നേർന്നു. യുവജനോത്സവം കൺവീനർ ബിന്ദു ഇ നന്ദി അറിയിച്ചു. എന്റെ നാട് ഗ്രാമവാർത്തകൾ (entenaadu.in)പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, തളിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പാദവാർഷിക പരീക്ഷ 2026-ൽ ഓരോ ക്ലാസിലും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ ട്രോഫി നൽകി ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.



