ഗ്രാമ വാർത്ത.
സൃഷ്ടി മാഗസിൻ പ്രകാശനം ചെയ്തു.

ശ്രീനാരായണ ഗുരു കോളേജ്ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ 2025- 26 അധ്യയനവർഷത്തെ മാഗസിൻ പ്രകാശനം കോളേജ് ചെയർമാൻ അതുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഡി സി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷണാ ത് “സൃഷ്ടി “മാഗസിൻ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു മുഖ്യ പ്രഭാഷണം നടത്തി.. സ്റ്റുഡന്റ് എഡിറ്റർ ഷെറിൻ സി എസ് സ്വാഗതവും മാഗസിന്‍റെ ഉള്ളടക്കത്തെ കുറിച്ചുള്ള അവതരണം യൂണിയൻ അഡ്വൈസർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ, എഡിറ്റോറിയൽ അവതരണം സ്റ്റാഫ് എഡിറ്റർ രചന കെ യു, മാഗസിന് ആശംസകൾ അറിയിച്ച സംസാരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കണ്ണൻ രവീന്ദ്രൻ വിദ്യാർത്ഥി പ്രതിനിധികളായ സൗരവ്,സായൂജ് കൃഷ്ണ എന്നിവരും സൂരജ് കൃഷ്ണ നന്ദിയും രേഖപ്പെടുത്തി.



