തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ഡിഎൽആർസി (DLRC) ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ലോൺ മേളയിലും തൊഴിൽ മേളയിലും പങ്കെടുത്തു.

തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ഡിഎൽആർസി (DLRC) ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ലോൺ മേളയിലും തൊഴിൽ മേളയിലും പങ്കെടുത്തു.എം.എൽ.എ ശ്രീ രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്, വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.20 ബാങ്കിംഗ് സ്ഥാപനങ്ങളും നാഷണൽ കരിയർ സർവീസിൽ രജിസ്റ്റർ ചെയ്ത 30 പ്രമുഖ കമ്പനികളും ഉൾപ്പെടെ ജില്ലാ വ്യവസായ കേന്ദ്രം, ഡി.എഫ്.ഒ (MSME), അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി, CBRSETI, AIF, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, കുടുംബശ്രീ ജില്ലാ മിഷൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ മേളയിൽ സ്റ്റാളുകൾ ഒരുക്കിയിരുന്നു.ആയിരത്തിലധികം ഉദ്യോഗാർത്ഥികളും മുന്നൂറിലധികം ഉപഭോക്താക്കളും മേളയിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. തൊഴിൽ അവസരങ്ങളും ബാങ്കിംഗ്, സ്വയംതൊഴിൽ, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ സേവനങ്ങളും ഒരേ വേദിയിൽ ലഭ്യമാക്കിയ മേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.മേള വിജയകരമായി സംഘടിപ്പിച്ച DLRC ഫോറത്തിനും പങ്കെടുത്ത എല്ലാ സ്ഥാപനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും അഭിനന്ദനങ്ങൾ.



