ഗ്രാമ വാർത്ത.

മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയിൽ തുടർച്ചയായി വാഹനാപകടങ്ങൾ നടക്കുന്നു.നാഷ്ണൽ ഹൈവേ ഓഫീസർമാരും ശിവാലയ കമ്പനിയുടെ എഞ്ചിനീയർമാരും പഞ്ചായത്ത് ഭരണസമിതിയും സ്ഥലം സന്ദർശിച്ചു.

മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയിൽ തുടർച്ചയായി വാഹനാപകടങ്ങൾ നടക്കുന്നുറോഡ് സുരക്ഷക്കും വികസനത്തിനുമായി തീരദേശ വികസന സമിതി വിശദമായ സമഗ്ര റിപ്പോർട്ട് പഞ്ചായത്തിനും നാഷണൽ ഹൈവേക്കും ശിവാലയ കമ്പനിക്കും കൊടുത്തിരുന്നു അതുപ്രകാരം ശിവാലയ കമ്പനി അധികൃതരും പഞ്ചായത്ത് ഭരണസമിതിയും സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും ഇതുവരെ പാലിച്ചില്ലതുടരെ തുടരെയുള്ള വാഹനാപകടങ്ങൾ കൊണ്ട് വീണ്ടും പരാതി നൽകുകയും അതുപ്രകാരം നാഷ്ണൽ ഹൈവേ ഓഫീസർമാരും ശിവാലയ കമ്പനിയുടെ എഞ്ചിനീയർമാരും പഞ്ചായത്തിനെ അറിയിച്ച് ഇന്ന് പഞ്ചായത്ത് ഭരണസമിതിയടക്കം സ്ഥലം സന്ദർശിച്ച് അപകടങ്ങൾ ബോദ്ധ്യപ്പെട്ട് വേണ്ട നടപടികളായി 6 ഇടത്ത് ഹമ്പുകൾ പണിയാം, സിഗ്‌നൽ സംവിധാനമായി അടയാളങ്ങൾ വെക്കാം ലൈറ്റ് സംവിധാനങ്ങൾ വരെ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞുബീച്ച് റോഡിൽ നിന്ന് അടിപ്പാത സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്തെ കാന വികസിപ്പിച്ച് വലിയ കൺവെർട്ട് സ്ഥാപിക്കാമെന്നും പറഞ്ഞുപഞ്ചായത്ത് പ്രസിഡണ്ട് ബീന സുരേന്ദ്രൻ , വാർഡ് മെമ്പർമാർ സെക്രട്ടറി എഞ്ചിനീയർ തീരദേശ വികസന സമിതി ഭാരവാഹികളായ ഇല്യാസ്, സക്കീർഹുസൈൻ, നസീർ തുടങ്ങിയവർ സംസാരിച്ച് തീരുമാനമായി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close