ഗ്രാമ വാർത്ത.
ഗുരുവായൂരിൽ വൻ ലഹരിവേട്ട, ഹാഷിഷ് ഓയിലും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

ഗുരുവായൂരിൽ വൻ ലഹരിവേട്ട; 400 ഗ്രാം ഹാഷിഷ് ഓയിലും 40 ഗ്രാം ചരസും 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഡിജിറ്റൽ ലോക്കറിൽ നിന്ന് പണവും പാക്കിങ് സാമഗ്രികളും കണ്ടെത്തി. ചാവക്കാട് പേരകം പൊന്നാരശ്ശേരി അഭിഷേക്, പുന്ന പണിക്കവീട്ടിൽ മുഹമ്മദ് ഷഹ്സാദ് എന്നിവരാണ് അറസ്റ്റിലായത്.



