ഗ്രാമ വാർത്ത.ചരമം

സ്വകാര്യ ബസിടിച്ച് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.

വടക്കാഞ്ചേരി :*വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്.തൃശ്ശൂരിൽനിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന ചിറയത്ത് ബസ് ഇടിച്ചാണ് പുത്തൻപീടികയിൽ *ഹസ്സൻ (79)* മരിച്ചത്. റെയിൽവേ കോളനി നിവാസിയും ചുമട്ടുതൊഴിലാളിയുമായിരുന്നു ഹസ്സൻ.റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹസ്സനെ നാട്ടുകാർ ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നു. വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം.വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close