ഗ്രാമ വാർത്ത.

തൃപ്രയാർ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. അശോക് കുമാറിന് ആദരവും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങളും നൽകി.

തൃപ്രയാർ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആതുരസേവന മേഖലയിൽ ദീർഘകാലമായി വിലപ്പെട്ട സംഭാവനകൾ നൽകി വരുന്ന ഡോ. അശോക് കുമാറിനെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.NES കോളേജിൽ വച്ചു നടന്ന ചടങ്ങ് നാട്ടിക എം.എൽ.എ ശ്രീമതി ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു. വെൽഫയർ സൊസൈറ്റി ചെയർമാൻ ശ്രീ ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ചു.NES പ്രിൻസിപ്പൽ അനീജ N C സ്വാഗതം പറഞ്ഞ ചടങ്ങിൽ വെൽഫയർ സൊസൈറ്റി സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ തൈപറമ്പത് അമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡണ്ടുമാരായ A.N.സിദ്ധപ്രസാദ് , സലീഷ് തണ്ടാശ്ശേരി എന്നിവർ ആശംസകൾ നേർന്നു.ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അർഹത നേടിയ കൃഷ്ണാഞ്ജന വി.ഡി., സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി 98 ശതമാനം മാർക്ക് കരസ്ഥമാക്കിയ ആദിനാരായൺ.A.B , തൃശൂർ ഉപജില്ലാ ചെസ് മത്സരത്തിൽ വിജയിച്ച തേജസ്സി ശ്രീനിവാസ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.തുടർന്ന് എൻ.ഇ.എസ്. കോളേജിൽ മികച്ച വിജയശതമാനം കൈവരിച്ച വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.ചടങ്ങിൽ V ശശിധരൻ മാസ്റ്റർ , ലതിമോൾ M V, സ്മിത.N R, ദീപ.M B, ഹന്ന അമൽ , ലിജിന ജെയിൻ , എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close