ഗ്രാമ വാർത്ത.വിദ്യാഭ്യാസം

ലഹരിക്കെതിരെ കൈകോർത്തു എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾഎൻ.എസ്.എസ് യൂണിറ്റ്.

ലഹരിക്കെതിരെ കൈകോർത്തു എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്ലഹരിക്കെതിരെ കൈകോർത്തു എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്നാട്ടിക: എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാട്ടികയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഡാൻസ്, ലഹരി വിരുദ്ധ മെഗാ വാക്കത്തോൺ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടികളുടെ ഉദ്ഘാടനം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രതീഷ് കുമാർ പി. നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എസ്.പി. നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജയ ബിനി ജി.എസ്.ബി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സുനിത വി.യും വികസന കമ്മിറ്റി ചെയർമാൻ സി. എസ്. മണികണ്ഠനും ആശംസകൾ അർപ്പിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരായ ഷൈജ ഇ.ബി., രഘുരാമൻ കെ.ആർ., സെൻകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന സംസ്ഥാനതല ‘തൂഫാൻ’ പരിപാടിയിലും എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാട്ടികയിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനതല വേദിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘തൂഫാൻ സോംഗ് ഡാൻസ്’ ഏറെ ശ്രദ്ധേയമായി. ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണം സൃഷ്ടിക്കുകയും സാമൂഹിക പ്രതിബദ്ധത വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close