entenadu
-
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.
തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. തൃപ്രയാർ: തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. നാസ് ഷോപ്പിങ് കോംപ്ലക്സിലെ ത്രെഡ് ലാൻഡ് എന്ന കടയിലാണ്…
Read More » -
ഗ്രാമ വാർത്ത.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നാട്ടിക: കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയും ബാലസംഘം നാട്ടിക ഏരിയ കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ദൂരദർശൻ അവതാരകനുമായ യു കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു അധ്യക്ഷനായി, മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ എ വിശ്വംഭരൻ, അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ സി പ്രസാദ്,മഞ്ജുള അരുണൻ,എം ആർ ദിനേശൻ, കെ ബി ഹംസ, രജനി ബാബു, ബാലസംഘം ഏരിയ കൺവീനർ നൗമി പ്രസാദ്, കോ-ഓഡിനേറ്റർ വി എസ് സൂരജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എസ് ആദർശ്, ഫാത്തിമ സനം എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം നടന്നു. പി രമേശൻ ക്വിസ് മത്സരം നിയന്ത്രിച്ചു. ഒന്നാം സമ്മാനം നേടിയ ഫിദ ഫാത്തിമക്ക് കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു ആട്ടിൻകുട്ടിയെ നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനം നൽകി
Read More » -
ഗ്രാമ വാർത്ത.
പൊതിച്ചോറുകൾ വിതരണം ചെയ്തു.
എൻ.എസ്.എസ് യൂണിറ്റിൻ്റെ പാഥേയം പരിപാടിയോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തൃപ്രയാറും തളിക്കുളത്തും ഉള്ള…
Read More » -
ഗ്രാമ വാർത്ത.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ വലപ്പാട് ഒന്നാം നില കെട്ടിടം ഉദ്ഘാടനം –
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ വലപ്പാട് ഒന്നാം നില കെട്ടിടം ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി ഡോക്ടർ എം. കെ. ജയരാജൻ അധ്യക്ഷത…
Read More » -
ഗ്രാമ വാർത്ത.
ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു വാടാനപ്പള്ളി : ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന് വടക്ക് പുതിയ വീട്ടിൽ മനാഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 12ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ തെന്നിവീണ് മനാഫിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തോളെല്ലിനുംകാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രെവേശിച്ച മനാഫിന്റെ പരിക്ക് ഗുരുതരമായതോടെ എറണാകുളം ആസ്റ്റർ ആശുപത്രിയിലും എത്തിച്ച് ഓപ്പറേഷന് വിധേയമാക്കിയിരുന്നു. ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. റോഡിലെ ചെളിയിൽ ആറോളം സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. തളിക്കുളം കാരം പറമ്പിൽ വീട്ടിൽ റിഫാസ് (35) ,ഭാര്യ റംസീന ( 28 ) മകൻ സയാൻ (6) എടമുട്ടം മന്ത്ര വീട്ടിൽ സജിൻ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്ന് ആംബുലൻസുകളിലായി വിവിധ ആശുപതികളിൽ പ്രെവേശിപ്പിക്കുകയായിരുന്നു. ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിൽ ചെളി പരന്നതാണ് അപകടത്തിന് വഴി തെളിയിച്ചതും ഒരു ജീവൻ നഷ്ടമായതും . സിബിൻ, മുബിൻ എന്നിവരാണ് മനാഫിന്റെ മക്കൾ. ഖബറടക്കം പിന്നീട്
Read More » -
ഗ്രാമ വാർത്ത.
*ലീഡർ കെ കരുണാകരൻ 106-ാം ജന്മിനവാർഷികാചരണം നടത്തി* പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 106-ാം ജന്മദിന വാർഷികദിനാചരണം പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നടത്തി പുഷ്പാർച്ചനയോടെ തുടങ്ങിയ ജന്മവാർഷിക ദിനാചരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടി ക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും , ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ ജന്മവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു . രാമൻ നമ്പൂതിരി , സിദിഖ് കറപ്പം വീട്ടിൽ ,ഷിഹാബ് താന്ന്യം എന്നിവർ പ്രസംഗിച്ചു .ഉണ്ണികൃഷ്ണൻ മേനോത്തുപറമ്പിൽ , പ്രദീപ് .എം.എസ്. , രാജൻ , റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി
Read More » -
ഗ്രാമ വാർത്ത.
*കുറവുകളിൽ നിന്നും* *പ്രതിഭയെ കണ്ടെത്താം* ഷൈജു അന്തിക്കാട് വാടാനപ്പള്ളി : വിജയിച്ചവരുടേത് മാത്രമല്ല ലോകം എന്ന പോലെ വിജയിക്കുന്നവരിൽ മാത്രമല്ല പ്രതിഭ എന്നും തോൽക്കുന്നവരുടെ തോൽവി സൂക്ഷ്മമായി പരിശോധിച്ചാൽ അവിടെയും ഒരു പ്രതിഭയെ കണ്ടെത്താമെന്നും പുന്നച്ചോട് യങ്ങ്മെൻസ് ലൈബ്രറി ആൻഡ് റീഡിങ് റൂമും തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച ബഷീർ സ്മൃതി സദസ് ഉദ്ഘാടനംനിർവഹിച്ചുകൊണ്ട് ചലച്ചിത്രസംവിധായകൻ ഷൈജു അന്തിക്കാട് സംസാരിച്ചു. വാർഡ് മെമ്പർ സുമന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക-സിനിമാ സംവിധായകൻ ഐ.ഡി.രഞ്ജിത് ബഷീർ അനുസ്മരണവും, ഗ്രാമപഞ്ചായത്ത് അംഗം വിനയപ്രസാദ്, യങ്ങ് മെൻസ് ലൈബ്രറി പ്രസിഡണ്ട് രാകേന്ദു സുമനൻ, പി.ടി.എ.പ്രസിഡണ്ട് സുമിത, തളിക്കുളം പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ രഞ്ജിത്ത് പരമേശ്വരൻ, പ്രഭജടീച്ചർ,സരിഗസുബാഷ്,ഫസൽമാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ടും സംസാരിച്ചു. തളിക്കുളം സ്വദേശി മദനമോഹനന്റെ പുതിയ രണ്ടു നോവലുകൾ ലൈബ്രറിക്കും ഉദ്ഘാടകൻ ഷൈജു അന്തിക്കാടിനും സമ്മാനിച്ചു. സ്കൂൾ കുട്ടികൾ ബഷീർ കൃതികളുടെ ആസ്വാദനവും രംഗാവിഷ്കാരവും അവതരിപ്പിച്ചു.
Read More »