ഗ്രാമ വാർത്ത.

വിജയ് ദീപ്തി 2026: മികവിന്റെ നേട്ടങ്ങൾ ആദരിച്ച് സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ

എങ്ങണ്ടിയൂർ :- സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ അനുമോദനസമ്മേളനമായ ‘വിജയ് ദീപ്തി–2026’ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലറുമായ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ രാജ്യസ്നേഹത്തിന്റെയും ദേശീയബോധത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. രാജ്യത്തിനെതിരെ ശത്രുക്കൾ പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ അതിനെതിരെ ചെറുത്തുനിൽക്കാൻ ഇന്നത്തെ യുവതലമുറ പ്രാപ്തരാകണമെന്നും പുതിയ ഭാരതത്തിന്റെ ശില്പികളാകേണ്ടത് ഇന്നത്തെ കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ഓരോ ദിവസവും ഭാരതത്തിന്റെ പുരോഗതിക്കും സംരക്ഷണത്തിനുമായി സമർപ്പിക്കുന്ന ഒരു തപസ്സായി മാറട്ടെയെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.സ്കൂൾ മാനേജർ ശ്രീ രാമചന്ദ്രൻ പി. എസ്. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു സി. സ്വാഗതം ആശംസിച്ചു.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ഡയറ്റ് മുൻ പ്രിൻസിപ്പാളുമായ ശ്രീ എം. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ഉഷ സുകുമാരൻ, ദീനദയാൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീ ബാബുരാജൻ കാക്കനാട്ട്, മുൻ പ്രിൻസിപ്പാൾ ശ്രീമതി വിജയം ടി. ആർ., ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ ഐ. എ. മോഹനൻ, സ്കൂൾ ക്ഷേമസമിതി പ്രസിഡന്റ് ശ്രീ ബിനോജ് കെ. എ., മാതൃഭാരതി പ്രസിഡന്റ് ശ്രീമതി ബിൻഷ എന്നിവർ ആശംസകൾ നേർന്നു.
എം.ജി.ആർ. യൂണിവേഴ്സിറ്റിയുടെ എം.എസ്.സി ഫുഡ് സയൻസ്, ന്യൂട്രീഷൻ &ഡയറ്റിക്സ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പൂർവവിദ്യാർത്ഥിനി കുമാരി മാളവിക ടി. എസ്. ചടങ്ങിൽ ആദരിക്കപ്പെട്ടു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ 97.6 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങൾക്കുംഎ വൺ നേടി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവിസ്മയ് പി. വി., രാജലക്ഷ്മി കെ, എല്ലാ വിഷയങ്ങൾക്കും എ വൺ നേടി 95 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനത്തെത്തിയ ജ്യോതിക സി.എ,., കൂടാതെ സോഷ്യൽ സയൻസ്, മലയാളം, സംസ്കൃതം വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടി ദേശീയതല ടോപ്പർമാരായ വിസ്മയ് കെ. വി., രാജലക്ഷ്മി കെ., ജ്യോതിക സി. എ., ഭരത് കെ. ജെ., ഹർദേവ് വി. എ. എന്നിവരെയും അനുമോദിച്ചു.
വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടങ്ങൾക്ക് വഴികാട്ടികളായ പ്രിൻസിപ്പാൾ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു സി., അക്കാദമിക് കോർഡിനേറ്ററും സോഷ്യൽ സയൻസ് അധ്യാപികയുമായ ശ്രീമതി സ്മിത പി. എൽ., കോ-കരിക്കുലർ കോ-ഓർഡിനേറ്ററും സംസ്കൃത അധ്യാപികയുമായ ശ്രീമതി സ്മിത എൻ. ആർ., മലയാളം അധ്യാപിക ശ്രീമതി ലതിക കെ. എസ്. എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിലധികം മാർക്ക് നേടിയ ഭരത് കെ. ജെ., ഹർദേവ് വി. എ., അനന്തനാരായണൻ അനൂപ്, നിവേദ് രാകേഷ്, അഭിനവ് കൃഷ്ണ എ. ആർ. എന്നിവർക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. 2025–26 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/എ വൺ നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി ബിന്ദിയ സുഭാഷ് ചന്ദ്രബോസ് നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close