entenadu
-
ഗ്രാമ വാർത്ത.
ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്. തൃപ്രയാർ – തൃപ്രയാർ ട്രാഫിക് സിഗ്നലിൽ അപകടം നിത്യ സംഭവമാകുമ്പോൾ അനങ്ങാത്ത പഞ്ചായത്തിന്റെ നിഷ്ക്രിയ ഭരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാതെയും പ്രവർത്തിപ്പിക്കാതെയും പഞ്ചായത്തിൽ ലഭിക്കേണ്ട പരസ്യ വരുമാനം നഷ്ടപ്പെടുത്തിയും ഭരണം നടത്തുന്ന സിപിഎം പഞ്ചായത്ത് ഭരണസമിതി നാട്ടികക്കാർക്ക് അപമാനമായി മാറുകയാണ്. ഡിവൈഡറിൽ അപകടങ്ങൾ പതിവായിട്ടും ഡിവൈഡറിൽ അടയാളപ്പെടുത്തേണ്ട ലൈറ്റ് പ്രകാശിപ്പിക്കാതെയും മുന്നറിയിപ്പ് നൽകാനോ പഞ്ചായത്ത് തയ്യാറാകുന്നില്ല.ഈ ഭരണത്തിൽ നാട്ടികാക്കാർ ലജ്ജിക്കേണ്ട അവസ്ഥയാണെന്നും സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർ പറഞ്ഞു. പ്രതിഷേധ സമരം നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ എൻ സിദ്ധപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാനീഷ് കെ രാമൻ അധ്യക്ഷത വഹിച്ചു. മാസങ്ങളായി സിഗ്നൽ ലൈറ്റ് കത്താതതിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് റീത്ത് സമർപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി ജി അജിത് കുമാർ, പി കെ നന്ദനൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിരൺ തോമസ്, കെഎസ്യു ജില്ലാ സെക്രട്ടറി എം വി വൈഭവ്, ആദർശ്,സന്ദീപ് മണികണ്ഠൻ,മുഹമ്മദ് റസൽ, ബാബു പണക്കൽ, സ്കന്തരാജ് നാട്ടിക, മണികണ്ഠൻ സി കെ, മുഹമ്മദാലി കണിയാർക്കോട്, രഹന ബിനീഷ്,എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
സുരേഷ് ഗോപിക്ക് NDA മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നല്കി,, https://chat.whatsapp.com/HLGemWTrujsFqnQP9oBx6Y തിരഞ്ഞടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നാട്ടികയിലെത്തിയ കേന്ദ്ര പെട്രോളിയം ,ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് NDA മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നല്കി,, പഞ്ചവാദ്യത്തിൻ്റേയും, താലപ്പൊലിയുടേയും അകമ്പടിയോടെ, മഹിളാ മോർച്ച പ്രവർത്തകർ ആരതിയുഴിഞ്ഞാണ് സ്വീകരണ വേദിയായ നാട്ടിക SN ഹാളിലേക്ക് മന്ത്രിയെ ആനയിച്ചത്,, BJP മണ്ഡലം പ്രസിഡൻറ് E. P. ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ SC മോർച്ച സംസ്ഥാന ജന.സെക്രട്ടറി P. K. ബാബു സ്വാഗതം പറഞ്ഞു. BJP ജില്ലാ പ്രസിഡൻറ് Adv. K. K. അനീഷ് കുമാർ, BDJS ജില്ലാ പ്രസിഡൻ്റ് അതുല്യഘോഷ്, BJP ജില്ലാ ജന:സെക്രട്ടറിമാരായ Adv. K. R. ഹരി, ജസ്റ്റിൻ ജേക്കബ്ബ്, നേതാക്കളായ ലോജനൻ അമ്പാട്ട്, പൂർണ്ണിമ സുരേഷ്, സർജ്ജു തൊയക്കാവ്, ഷൈൻ നെടിയിരുപ്പിൽ, A. K. ചന്ദ്രശേഖരൻ, ജോഷി ബ്ലാങ്ങാട്ട്, ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, അക്ഷയ് കൃഷ്ണ, എന്നിവർ നേതൃത്വം നല്കി… സുരേഷ് ഗോപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണ ഗാനം പാടിയ നാട്ടിക സ്കൂളിലെ 6-ആം ക്ലാസ് വിദ്യാർത്ഥിനി സുൾ ഫത്തിനെ മന്ത്രി ഷാൾ അണിയിച്ച് ആദരിച്ചു… ഇരു മുന്നണികളടേയും ദുഷ്പ്രചരണങ്ങളെ തള്ളി കളഞ്ഞു തന്നെ തിരഞ്ഞെടുത്ത തൃശൂരിലെ ജനത, കേരളത്തിൻ്റെ പെരുമ ദൽഹിയിലെത്തിച്ചുവെന്നും, അതിന് നന്ദിയായി തൃശൂരിൻ്റെ വികസന പ്രവർത്തനങ്ങളിലും, സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിലും ഒരു ജന പ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും പരമാവധി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്കി.. സുബീഷ് കൊന്നക്കൻ യോഗത്തിന് നന്ദി പറഞ്ഞു ….. BJP, BDJS മണ്ഡലം കമ്മറ്റികളുടേയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടേയും, BJP മോർച്ചാ കമ്മറ്റികളുടേയും നേതൃത്വത്തിലും, വിവിധ സാമുദായിക, സാമൂഹ്യ സംഘടനകളുടേയും, തൃപ്രയാർ – നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ പ്രതിനിധികളും സുരേഷ് ഗോപിയെ സ്വീകരിച്ചു…
Read More » -
ഗ്രാമ വാർത്ത.
*കോൺഗ്രസ് സമരം ഫലം കണ്ടു.. നാട്ടിക കുടുംബാരോഗ്യ കേന്ദ്രം ഇനി മുതൽ വൈകീട്ട് 6 മണി വരെ പ്രവർത്തിക്കും.* തൃപ്രയാർ – നാട്ടിക ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം ഉച്ചയ്ക്ക് ഒരു മണി മുതൽ 6 മണി വരെ തുറന്ന് പ്രവർത്തിക്കണമെന്നിരിക്കെ സ്ഥിരമായി നാല് മണിക്ക് ഡോക്ടരും ജീവനക്കാരും അടച്ചു പൂട്ടി പോകുന്നതാണ് പതിവ്. നാല് മണിക്ക് ശേഷം വരുന്നു രോഗികൾക്ക് ആർക്കും ഡോക്ടറെ കാണനോ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിക്കാനോ സാധിക്കാറില്ല.നാല് മണിക്ക് ശേഷം വരുന്ന രോഗികൾ പുറത്ത് സ്വകാര്യ ക്ലിനിക്കുകളിൽ വലിയ പണം നൽകി ചികിത്സ നേടുന്ന അവസ്ഥയമാണ് കാണുന്നത്.ആറു മണിവരെ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവ് നില നിൽക്കുമ്പോൾ നാല് മണിക്ക് പൂട്ടി പോകുന്നതിനെതിരെ കോൺഗ്രസ് ജന പ്രതിനിധികൾ പഞ്ചായത്ത് ഭരണാസമിതി യോഗത്തിൽ ജനങ്ങളുടെ പരാതി പലവട്ടം ഉന്നയിച്ചിരുന്നു. പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. കുടുംബാരോഗ്യ കേന്ദ്രം നാല് മണിക്ക് അടച്ചു പൂട്ടുന്ന നേരത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരം മണിക്കൂറുകൾ നീണ്ടപ്പോൾ മെഡിക്കൽ ഓഫീസറും ഡി എം ഒ യും സമരക്കാരുമായി സംസാരിക്കുകയും ഇനി മുതൽ 6 മണി വരെ ഡോക്ടറുടെ സേവനത്തോട് കൂടി കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുമെന്ന് സമർക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തു.തുടർന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവഹികളായ പി കെ നന്ദനൻ, ടി വി ഷൈൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, കെ ആർ ദാസൻ, മധു അന്തിക്കാട്ട്, രഹന ബിനീഷ്, റാനിഷ് കെ രാമൻ, യു കെ കുട്ടൻ, അബു പി കെ. കൃഷ്ണകുമാർ എന്നിവർ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകി
Read More » -
സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു. വാർഷിക പൊതുയോഗം സ്കൂൾ മാനേജർ ശ്രീ ഇ.എ സുഗതകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീമതി. ശാന്തിനി ഷണ്മുഖൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ബി സജിത സ്വാഗതമാശംസിച്ചു. വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾക്ക് പി.ടി.എ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ സ്കൂൾ മാനേജർ ശ്രീ. ഇ. എ സുഗതകുമാർ വിതരണം ചെയ്തു . LSS, USS വിജയികൾക്കുള്ള പുരസ്കാരം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ. വി മിനി വിതരണം ചെയ്തു. മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി റസിയ ഷൈൻ ബ്ലൂമിങ് ബഡ്സ് പ്രിൻസിപ്പൽ ശ്രീമതി ഇ. ആർ. അജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഷിക പൊതുയോഗത്തിൽ ശ്രീമതി കെ.കെ സോഫി നന്ദി രേഖപ്പെടുത്തി.
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
എടമുട്ടം ലയൺസ് ക്ലിബിന്റെയും കഴിമ്പ്രം വി പി എസ് എൻ ഡി പി എച്ച് എസ് എസ് വിദ്യാലയത്തിലെ എൻ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 5ഗ്ലോബൽ സർവീസ് പദ്ധതി പ്രകാരമുള്ള environment,diabetic, childhood cancer, vision, relieving hunger എന്നീ പ്രൊജക്റ്റ് പ്രകാരമുള്ള വസ്തുക്കളാണ് കൈമാറിയത്. എടമുട്ടം ലയൺസ് ക്ലിബിന്റെയും കഴിമ്പ്രം വി പി എസ് എൻ ഡി പി എച്ച് എസ് എസ് വിദ്യാലയത്തിലെ എൻ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 5ഗ്ലോബൽ സർവീസ് പദ്ധതി പ്രകാരമുള്ള environment,diabetic, childhood cancer, vision, relieving hunger എന്നീ പ്രൊജക്റ്റ് പ്രകാരമുള്ള വസ്തുക്കളാണ് കൈമാറിയത്. പി ടി എ പ്രസിഡന്റ് രമേഷ് പള്ളത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സുമോദ് എരണേഴുത്ത്,അമുഖ പ്രഭാഷണം നടത്തി റീജിയണൽ ചെയർപേഴ്സൺ ലയണസ് ആനി ജോസഫ്,പരിപാടി ഉദ്ഘാടനം ചെയ്തു. സോണൽ ചെയർപേഴ്സൺ Ln വ്യാസ ബാബു പ്രൊജക്ടിൽ ഉൾപ്പെട്ട വസ്തുക്കൾ കൈമാറി.എടമുട്ടം ക്ലബ് സെക്രട്ടറി Ln ദിനേശ്, ട്രീഷറർ Ln കൃഷ്ണ ജയ്സിംഗ്, LN സുചിന്ത്. പി. എൻ.എച് എം ബീന ടി രാജൻ എം പി ടി എ പ്രസിഡന്റ് ഷിസ്മ പ്രശാന്ത്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എൻ എസ് എസ് കോർഡിനേറ്റർ ബിജോയ് നാഥ് ജെ ആർ സി കോർഡിനേറ്റർ ഹിത,എൻ എസ് എസ് ലീഡേഴ്സ് അൽമീനു, ഷാരോൺ എന്നിവർ സംസാരിച്ചു.
Read More » -
ഗ്രാമ വാർത്ത.
കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
*കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.* കണ്ടശ്ശാംകടവ് താനാപാടം പതിനഞ്ചാംവാർഡിൽ യുവതിയെ വിടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 11മണിയ്ക്കാണ് സംഭവം. ചക്കുമ്മാട്ടുപറമ്പിൽ…
Read More » -
കവിത
അമ്മ
പൂനിലാവിൻ വെണ്മയോടെ പൂനിലാവിൻ പുഞ്ചിരിയോടെ കാത്തുനിൽക്കും എന്റെ കൈപിടിച്ചു നടക്കുവാൻ സ്നേഹത്താൽ പൊതിയുന്നു. മധുരത്തിൽ പൊതിയുന്നു എൻ മനം കുളിരുന്നു ആ സ്നേഹവായ്പ്പിൽ പൈതങ്ങൾആദ്യവാക്കുച്ചരിക്കും അമ്മ എന്നു…
Read More » -
ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി. ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി. എടശേരി കോഴിപറമ്പിൽ അശോകന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചാണ് ധനസഹായം നൽകിയത്. ആക്ട്സ് ബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു അശോകനിൽ നിന്നും തുക ഏറ്റുവാങ്ങി. സെക്രട്ടറി സന്തോഷ് മാടക്കായി, ട്രഷറർ വി ഗോപാലകൃഷ്ണൻ, ജില്ലാ പ്രതിനിധി എം.കെ ബഷീർ, വൈസ് പ്രസിഡൻ്റ് K R വാസൻ , ഭാരവാഹികളായ വാസൻ ആന്തുപറമ്പിൽ, പി മാധവമേനോൻ, ടി.ജി രാജേഷ്, അഭയ് തൃപ്രയാർ എം.എസ് സജീഷ്, രഹ്ന ബിനീഷ്, സുവിത്ത് കുന്തറ, എൻ സി ഡേവീസ്, മാനേജർ ഡേവീസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Read More »