ഗ്രാമ വാർത്ത.
പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി ACTS തൃപ്രയാർ ബ്രാഞ്ചിന് കൈതാങ്ങായി ഭദ്രമാടക്കായി.

ACTS തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാര പദ്ധതിയിലേക്ക് ഭദ്ര മാടക്കായി പിറന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് ധനസഹായം കൈമാറി. ഭദ്ര മാടക്കായിക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും നേർന്നു കൊളളുന്നു.
ആഘോഷങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം, നാടിന് തണലായി നിൽക്കുന്ന ആംബുലൻസ് പൊതുജനസേവന പ്രസ്ഥാനമായ ACTS-നെ പിന്തുണയ്ക്കാൻ കാണിച്ച ഈ വലിയ മനസ്സ് മറ്റുള്ളവർക്കും വലിയൊരു പ്രചോദനമാണ്. ബ്രാഞ്ച് പ്രസിഡന്റ് പി. വിനു ധനസഹായം ഏറ്റുവാങ്ങി. ബ്രാഞ്ച് സെക്രട്ടറി സന്തോഷ് മാടക്കായി, കുടുംബാംഗങ്ങൾ, ആക്ട്സ് ഭാരവാഹികളായ അഭയ് തൃപ്രയാർ, സജീഷ്.എം. എസ് , സുവിത്ത് കുന്തറ, പൊന്നൻ തൃപ്രയാർ എന്നിവർ പങ്കെടുത്തു.



