ഗ്രാമ വാർത്ത.

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ 500 നിർധന കുടുംബങ്ങൾക്ക് അരികിറ്റും 200 വിദ്യാർഥികൾക്ക് പുസ്തകവും വിതരണം ചെയ്തു. ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തി.

ക്ഷേത്രം മുൻകാല പ്രസിഡന്റ് ആയിരുന്ന പ്രൊഫസർ ഉൽപ്പലാക്ഷൻ മാസ്റ്ററുടെ സ്മരണാർത്ഥം നിർധനരായ 500 കുടുംബങ്ങൾക്ക് അഞ്ച് കിലോ Double Horse അരിക്കിറ്റ് വിതരണവും 200 കുട്ടികൾക്ക് പുസ്തകങ്ങളും വിതരണം ചെയ്തു.
രാവിലെ ക്ഷേത്രം ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗാന്ധിജി പ്രകൃതി ചികിത്സാലയം,ത്രിശൂർ കണിമംഗലത്തിന്റെ എംഡിയും ഉൽപലാക്ഷൻ മാസ്റ്ററുടെ മകനും അരിയുടെ സ്പോൺസറുമായ കല്യാൺ ഉൽപലാക്ഷൻ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ക്ഷേത്രം വനിതാ കൺവീനറായ റിജി സുരേഷ് ബാബു സ്വാഗതവും പറഞ്ഞു. ശ്രീ T.G.ശശി (ജനറൽ സെക്രട്ടറി, കേരള പട്ടിക സമാജം തൃശ്ശൂർ ജില്ലാ കമ്മിറ്റി), ശ്രീ പ്രകാശൻ K.K.( സെക്രട്ടറി വിശ്വകർമ്മ എടമുട്ടം കഴിമ്പ്രം ശാഖാ സർവീസ് സൊസൈറ്റി), ശ്രീ.N.S. ദേവദാസ് (ധീവരസഭ കഴിമ്പ്രം കരയോഗം സെക്രട്ടറി) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ക്ഷേത്രം സെക്രട്ടറി. V.R. രാധാകൃഷ്ണൻ നന്ദി പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ P.V. ആനന്ദൻ, V.K. ഹരിദാസ് എന്നിവർ ആശംസകൾ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി മെമ്പർമാരും വനിതാ കമ്മിറ്റിയും യൂത്ത് കമ്മിറ്റിയും പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്തനാർബുദത്തെക്കുറിച്ച് ഡോക്ടർ സുരജയും ഡോക്ടർ ഋഷികേശും ബോധവൽക്കരണ ക്ലാസ് നടത്തി.ഈ ക്ലാസ്സിൽ പങ്കെടുത്തവർ ക്യാൻസർ പരിശോധനയ്ക്ക് വേണ്ടി എടമുട്ടത്ത് എത്തുന്നവർക്ക് 50% ഇളവു നൽകുമെന്ന് സ്കാനിങ് സെന്റർ ഉടമയായ ഡോക്ടർ ജ്യോതി അറിയിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close