ഗ്രാമ വാർത്ത.

മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ പ്രിൻസിപ്പലിന് ദേശീയ അംഗീകാരം

വലപ്പാട് മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി മിന്റു പി. മാത്യുവിന് ഇന്ത്യൻ ടാലന്റ് ഒളിമ്പ്യാഡ് (ITO) ഫൗണ്ടേഷൻ 2025-26 അധ്യയന വർഷത്തേക്കുള്ള ‘ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ്’ സമ്മാനിച്ചു.

വിദ്യാഭ്യാസ രംഗത്തെ മികച്ച നേതൃത്വവും, അക്കാദമിക മികവ് ഉയർത്തിപ്പിടിക്കുന്നതിനുള്ള സമർപ്പിത പ്രവർത്തനങ്ങളും, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്കായി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകിയത്.

ശ്രീമതി മിന്റു പി. മാത്യുവിന്റെ ദീർഘദർശിത്വവും കഠിനാധ്വാനവും മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിനെ അക്കാദമിക, കായിക, കലാ, സഹപാഠ്യ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close