ഗ്രാമ വാർത്ത.
-
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നൽകിയത്.
Read More »
പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറയുകയുണ്ടായി.
ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നൽകിയത്. പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറയുകയുണ്ടായി. ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു. -
വലപ്പാട് മായ കോളേജിൽ സോഷ്യൽ സർവ്വീസ് ടീമിൻ്റെ ഉദ്ഘാടനവും ,പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സും നടത്തി.
Read More »
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാപ്പു വലപ്പാട് അദ്ധ്യക്ഷനായി. ദയ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ:ബാലു .പി .ആർ .എസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ സി.എ ആവാസ്, സി.എ അബ്ദുൾ ബഷീർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, മിനി, കോർഡിനേറ്റർ വി.സി അബ്ദുൾ ഗഫൂർ, കെ.ബി ജോബി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് തൃശൂർ ദയ പരിരക്ഷ ടീമിൻ്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടന്നുവലപ്പാട് മായ കോളേജിൽ സോഷ്യൽ സർവ്വീസ് ടീമിൻ്റെ ഉദ്ഘാടനവും ,പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സും നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാപ്പു വലപ്പാട് അദ്ധ്യക്ഷനായി. ദയ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ:ബാലു .പി .ആർ .എസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ സി.എ ആവാസ്, സി.എ അബ്ദുൾ ബഷീർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, മിനി, കോർഡിനേറ്റർ വി.സി അബ്ദുൾ ഗഫൂർ, കെ.ബി ജോബി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് തൃശൂർ ദയ പരിരക്ഷ ടീമിൻ്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടന്നു -
സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ
സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ ജന്മ നാടിനൊപ്പം മണപ്പുറം പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി…
Read More » -
പഞ്ചായത്ത് തലങ്ങളിൽ നടത്തി വരുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണത്തിൻ്റെ യും നടത്തിപ്പിൻ്റെ യും ഭാഗമായി വരവൂർ പഞ്ചായത്ത് 9 വാർഡിൽ ഓക്സിലറി ഗ്രൂപ്പിൻ്റെ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായി സ്ത്രീ ധനവും അതിൻ്റെ ആവശ്യകതയും എന്ന വിഷയത്തെക്കുറിച്ച് വിശകലനം നടന്നു. പ്രീത കൃഷ്ണൻകട്ടി വിഷയത്തെക്കുറിച്ച് സംസാരിച്ചു. തുമര ക്കുന്ന് അംഗൻവാടിയിൽ നടന്ന കൂട്ടായ്മയിൽ അംഗൻവാടി ടീച്ചർ ബിന്ദു ,സൂര്യ ,ഓക്സിലറി ഗ്രൂപ്പ് ലീഡർ മഞ്ജു മണിക്കുട്ടൻ , അംഗങ്ങൾ ആയ ഷീന ലെജു, അനിത ഷാജു, ആമിന ഫൈസൽ എന്നിവരും പങ്കെടുത്തു.
Read More » -
മുളക് പൊടിയെറിഞ്ഞ് മർദ്ദനം. നാല് പേർ അറസ്റ്റിൽ
Read More »
എറവ്: ആറാം കല്ലിൽ മുളക് പൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. എറവ് കാരാമൽ ശശി (53) യ്ക്കാണ് മർദ്ദനമേറ്റത്.
ആറാം കല്ല് ബസ് സ്റ്റോപ്പിനടുത്ത് നിന്നിരുന്ന
ശശിയെ മുളകു പൊടിയെറിഞ്ഞ ശേഷം
വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു.
മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ തലയുടെ ഇരു വശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ശരീരമാസകലം അടിയേറ്റിട്ടുണ്ട്. ഗവ. മെസിക്കൽ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശശി.
ഒന്നാം പ്രതിയായ കാരമുക്ക് ബ്രഹ്മകുളം കാരേ കുളത്ത് ടിൻറുമോനെന്ന
ആൽവിൻ ( 30 ) , മറ്റ് പ്രതികളായ അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ് (35) , ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട്
അശ്വിൻ (20) , വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ
ജെയിംസ് (41) , എന്നിവരാണ് സംഭവം ചൂടാറും മുമ്പേ അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്.ഐ. റെനീഷ് , അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അസിസ് എന്നിവരും സ്ഥലത്ത് നിരീക്ഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ. മുഹമ്മദ് അഷറഫ് ‘ .സീനിയർ സി.പി.ഒ.മാരായ ഇ. എസ്. ജീവൻ , സോണി സേവ്യർ സി.പി.ഒ. മാരായ കെ .എസ്. ഉമേഷ് , പി. വി. വികാസ് എന്നിവർ ചേർന്ന് പിടികൂടിയത്.മുളക് പൊടിയെറിഞ്ഞ് മർദ്ദനം. നാല് പേർ അറസ്റ്റിൽ എറവ്: ആറാം കല്ലിൽ മുളക് പൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. എറവ് കാരാമൽ ശശി (53) യ്ക്കാണ് മർദ്ദനമേറ്റത്. ആറാം കല്ല് ബസ് സ്റ്റോപ്പിനടുത്ത് നിന്നിരുന്ന ശശിയെ മുളകു പൊടിയെറിഞ്ഞ ശേഷം വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു. മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ തലയുടെ ഇരു വശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ശരീരമാസകലം അടിയേറ്റിട്ടുണ്ട്. ഗവ. മെസിക്കൽ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശശി. ഒന്നാം പ്രതിയായ കാരമുക്ക് ബ്രഹ്മകുളം കാരേ കുളത്ത് ടിൻറുമോനെന്ന ആൽവിൻ ( 30 ) , മറ്റ് പ്രതികളായ അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ് (35) , ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട് അശ്വിൻ (20) , വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ ജെയിംസ് (41) , എന്നിവരാണ് സംഭവം ചൂടാറും മുമ്പേ അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്.ഐ. റെനീഷ് , അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അസിസ് എന്നിവരും സ്ഥലത്ത് നിരീക്ഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ. മുഹമ്മദ് അഷറഫ് ‘ .സീനിയർ സി.പി.ഒ.മാരായ ഇ. എസ്. ജീവൻ , സോണി സേവ്യർ സി.പി.ഒ. മാരായ കെ .എസ്. ഉമേഷ് , പി. വി. വികാസ് എന്നിവർ ചേർന്ന് പിടികൂടിയത്. -
തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അഗതിരഹിത പദ്ധതി പ്രകാരം 5 ഗുണഭോക്താക്കളുടെ ഭവന നിർമാണത്തിന് തുടക്കം കുറിച്ചു . തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് തറക്കല്ലിട്ട് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയവീട്ടിൽ ജമീല അബ്ദുള്ളകുട്ടി ദമ്പതികളുടെ വീടിനാണ് തറക്കല്ലിടൽ നടത്തിയത്. നിലവിൽ 121 ഗുണഭോക്താക്കളാണ് അഗതി രഹിത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നിന്നും ആരും സംരക്ഷിക്കാനില്ലാത്ത സുരക്ഷിതമായ ഭവനമില്ലാത്ത 5 പേർക്കാണ് പഞ്ചായത്ത് അഗതി രഹിത പദ്ധതിക്കായി പഞ്ചായത്ത് മാറ്റി വെച്ചിരുന്ന പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഭവനനിർമാണം നടത്തുന്നത് . ഈ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റുകൾ, മരുന്ന് എന്നിവ പഞ്ചായത്ത് കുടുംബശ്രീ മുഖേന നൽകി വരുന്നുണ്ട്. കൂടാതെ കേടുപാടുള്ള ആശ്രയ ഭവനങ്ങളുടെ അറ്റകുറ്റ പണിക്കായി ഗുണഭോക്താവിന് 1 ലക്ഷം രൂപ വീതം 9 പേർക്ക് നൽകിയിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അനിത. പി. കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, എം. കെ. ബാബു, മെമ്പർമാരായ കെ. കെ. സൈനുദ്ധീൻ, ഷാജി അലുങ്ങൽ, അസ്സിസ്റ്റന്റ് സെക്രട്ടറി എ. വി. മുംതാസ്, കുടുംബശ്രീ ജില്ലാ മിഷൻ DPM ഷബാന ആസ്മി, കുടുംബശ്രീ ചെയർപേഴ്സൺ അജന്ത ശിവരാമൻ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജ്യോസ്ത്ന, അർച്ചന, കുടുംബശ്രീ CDS അംഗങ്ങളായ മീന രമണൻ, ഷീജ രാമചന്ദ്രൻ, അംബിക, സുമന, കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ, പരിസരവാസികളും ചടങ്ങിൽ പങ്കെടുത്തു…
Read More » -
വീട്ടമ്മയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് മാനഭംഗപ്പെടുത്തിയ യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ധീൻ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് സ്വദേശിനിയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.ഈസാഹചര്യത്തിലാണ് നേരത്തെ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന യുവാവ് സഹായ വാഗ്ദാനവുമായെത്തുന്നത്.താമസിക്കാൻ വീട് ശരിയാക്കി നൽകാമെന്ന് പറഞ്ഞ പ്രതി തൃപ്രയാറിൽ ക്ഷേത്രം റോഡിലെ ഒരു ലോഡ്ജിൽ യുവതിയെ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.യുവതിയുടെ പരാതിയിൽ വലപ്പാട് എസ്.എച്ച്.ഒ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്നുരാത്രി തന്നെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.
Read More » -
നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു.
നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു. നാട്ടിക പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ…
Read More » -
ബസ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ*
ബസ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ*കാഞ്ഞാണി: കണ്ടശ്ശാംകടവിൽ വച്ച് സമയ ക്രമത്തെ ചൊല്ലി ബസ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി…
Read More » -
തളിക്കുളം: ബ്ലോക്ക് ഓഫീസിന് സമീപത്തെ ചേർക്കര ഘണ്ഠകർണക്ഷേത്രത്തിൽ പട്ടാപകൽ മോഷ്ണം… നാഗത്തറയിൽ വെച്ചിരുന്ന ആറ് ഓട്ട് വിളക്കുകളാണ് കഴിഞ്ഞ ദിവസം കവർന്നത്. ശാന്തിക്കാരൻ പ്രസാദ് രാവിലെ വിളക്ക് തെളിയിച്ചിരുന്നു. വൈകീട്ട് വീണ്ടും വിളക്ക് തെളിയിക്കാൻ വന്നപ്പോൾ വിളക്ക് കാണാനില്ല. ക്ഷേത്രത്തിന് കിഴക്ക് ഭാഗത്താണ് നാഗത്തറ .സമീപമാണ് മുറ്റിച്ചൂർ റോഡും കിഴക്കേ ടിപ്പു സുൽത്താൻ റോഡും. റോഡിൽ ഏറെ തിരക്കുണ്ടായിട്ടും മോഷ്ണം നടക്കുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ഉച്ചക്കായിരിക്കും വിളക്കുകൾ മോഷ്ടിച്ചതെന്ന് സൂചനയുണ്ട്. ഉച്ചക്ക് പ്രദേശത്തെ വീടുകളിൽ പഴയ കിടക്ക കൊടുക്കാനുണ്ടോ എന്ന് ചോദിച്ച് രണ്ട് പേർ വന്നിരുന്നതായി പറയുന്നു. തീരദേശത്ത് പട്ടാപകൽ ക്ഷേത്രങ്ങളിൽ നിന്ന് വിളക്കുകൾ മോഷ്ടിക്കുന്നത് വർധിച്ചു.കഴിഞ്ഞ ദിവസം തന്നെ പുത്തൻപീടികയിൽ കുട്ടംകുളം ധർമശാസ്താ ക്ഷേത്രം , തണ്ടശേരി ഭഗവതി ക്ഷേത്രം, വാഴ പുരക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും പട്ടാപകൽ വിളക്കുകൾ കവർന്നിരുന്നു രണ്ട് ദിവസം മുന്ന് മണലൂരിലും രണ്ട് ക്ഷേത്രങ്ങളിൽ നിന്ന് പകൽ സമയത്ത് വിളക്കുകൾ കവർന്നിരുന്നു. ഇവിടെ മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വി.കാമറയിൽ പതിഞ്ഞിരുന്നു. ഓട്ടു വിളക്കുകൾ ലക്ഷ്യം വെച്ചാണ് ക്ഷേത്രങ്ങളിൽ കവർച്ച വർധിച്ചത്
Read More »